ഫ്ലാറ്റിനുള്ളില്‍ അത്യാധുനിക രീതിയില്‍ കഞ്ചാവ് കൃഷി ചെയ്ത ഐടി മാനേജർ പിടിയില്‍.
ഹരിയാന സ്വദേശിയായ വിശാലാണ് (26) പിടിയിലായത്.
പൊലീസ് നടത്തിയ പരിശോധനയില്‍ മുപ്പത് സെന്റീമീറ്റർ വരെ ഉയരമുള്ള 70ഓളം കഞ്ചാവ് ചെടികളാണ് പിടിച്ചെടുത്തത്.
പ്രത്യേകതരം ചെടിച്ചട്ടികളിലും മുട്ട വാങ്ങുന്ന കവറുകളിലും ചെറിയ പാത്രങ്ങളിലുമായാണ് കഞ്ചാവ് നട്ടിരുന്നത്. ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി ലഭിച്ച വിവരത്തിലാണ് നടപടി. ......
തിരുവനന്തപുരത്തെ അംബേദ്കർ മെമ്മോറിയല്‍ സ്കൂളിലെ പ്രവേശനോത്സവത്തില്‍ കുട്ടികള്‍ക്ക് മിഠായി കയ്യില്‍ കൊടുക്കാതെ മേശയില്‍ വിതറിയിട്ട ബിജെപി എംഎല്‍എ വി മുരളീധരൻ്റെ നടപടിയിൽ വിമർശനവുമായി മുൻ മന്ത്രി വി ശിവൻകുട്ടി
കട്ടേല ഗവ. ട്രൈബല്‍ എല്‍ പി സ്കൂളിലെ പ്രവേശനോത്സവത്തിലാണ് സംഭവം. ......
കാട്ടാക്കട കുറ്റിച്ചല്‍ അരികില്‍ സ്വദേശി വൈകാശ് ആണ് മരിച്ചത്.
കാട്ടാക്കട പിആര്‍ വില്യം സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ് വൈകാശ്.
സ്കൂൾ വിട്ടു വീട്ടിലെത്തിയ ശേഷം കുട്ടി മാതാപിതാക്കളോട് ഫോൺ ആവശ്യപ്പെട്ടെങ്കിലും ഇവർ നൽകിയില്ല പിന്നാലെയായിരുന്നു ആത്മഹത്യ.
മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ ചൊല്ലി വൈകാശും വീട്ടുകാരുമായി തര്‍ക്കം ഉണ്ടായിരുന്നുവെന്നാണ് വിവരം.
മരണത്തിന് തൊട്ടുമുമ്പും ഇത്തരത്തിൽ തർക്കമുണ്ടായിരുന്നു.
ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം.
ഇന്നലെ വൈകാശിന്റെ സ്കൂളിലും ട്യൂഷൻ സെന്ററിലും രക്ഷിതാക്കൾ എത്തിയിരുന്നു.
പത്താം ക്ലാസിലാണെന്നും പഠനത്തിൽ കുറച്ചുകൂടി ശ്രദ്ധിക്കേണ്ട കാര്യമുണ്ടെന്നും അധ്യാപകർ പറഞ്ഞിരുന്നു.
അതുകൊണ്ടു തന്നെ മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കാൻ രക്ഷിതാക്കൾ വൈകാശിനോട് ആവശ്യപ്പെട്ടു.
സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തി അമ്മയോട് വൈകാശ് ഫോൺ ചോദിച്ചു. എന്നാൽ നൽകിയില്ല.
തുടർന്ന് അച്ഛനും അമ്മയും സ്കൂളിലെയും ട്യൂഷൻ സെൻററിലെയും കാര്യം പറഞ്ഞു.
അച്ഛനും വൈകാശിന് ഫോൺ നൽകിയില്ല.
ഫോൺ നൽകാത്തതിന്റെ പിണക്കത്തിൽ രാത്രി 9.30ഓടെ മുറിയിൽ കയറി വൈകാശ് വാതിലടച്ചു.
10.45 ആയിട്ടും കുട്ടിയെ പുറത്തേക്ക് കാണാതെ വന്നതോടെ മാതാപിതാക്കൾ വാതിലിൽ തട്ടിയെങ്കിലും തുറന്നില്ല. ......
തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നരവയസ്സുകാരന്റെ കൊലപാതകക്കേസിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കുട്ടിയുടെ നെഞ്ചിനും തലയ്ക്കും ഏറ്റ ഗുരുതര ക്ഷതങ്ങളും അതിനെ തുടർന്നുണ്ടായ രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ......
തിരുവനന്തപുരം: അട്ടക്കുളങ്ങര ഗവൺമെന്റ് സ്കൂളിലെ കെട്ടിടത്തിന്റെ ഒരുഭാഗം മേൽക്കൂര തകർന്നുവീണു. സ്കൂൾ സമയം അവസാനിച്ച് അധ്യാപകരും വിദ്യാർഥികളും മടങ്ങിയ ശേഷമാണ് സംഭവം ഉണ്ടായത്. ......
തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരൻ അർഷിദിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഷ്കറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആദ്യഭാര്യ ആമിനയുടെ കുടുംബം. അഷ്കറിന്റെ ക്രൂരമർദനത്തെ തുടർന്ന് ആമിനയ്ക്ക് ബോധം നഷ്ടപ്പെട്ടിരുന്നുവെന്ന് അമ്മ ഷജില ബീവി വെളിപ്പെടുത്തി.
ഭിത്തിയിൽ തല ഇടിപ്പിക്കുകയും ശുചിമുറിയിൽ പൂട്ടിയിട്ട് മർദിക്കുകയും ചെയ്തതായി ഷജില ബീവി ആരോപിച്ചു. ......
തിരുവനന്തപുരം: നെടുമങ്ങാട്ട് ഒന്നരവയസുകാരന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ. കുഞ്ഞിന്റെ അമ്മ അഖിലയെയും പങ്കാളിയായ അഷ്കറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ......
കാണാതായ സ്ഥലത്ത് നിന്നും താഴെയായി മുളയിൽ തങ്ങി തൂങ്ങിക്കിടന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
തിരുവനന്തപുരം സ്കൂബ ടീമും കാട്ടാക്കട ഫയർഫോഴ്സ് സംഘവും ചേർന്ന് മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് ഇന്ന് രാവിലെ മൃതദേഹം കരയ്ക്കെത്തിച്ചത്.
പാങ്ങോട് ക്യാമ്പിലെ സൈനികനായ കോഴിക്കോട് സ്വദേശി സുജിത് (34) ആണ് ഇന്നലെ കുളിക്കാനാറിങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടത്.
സുജിത്തിനൊപ്പം കുളിക്കാനിറങ്ങിയ മറ്റൊരു സൈനികനും ഒഴുക്കിൽപ്പെട്ടെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തി. മൂന്ന് സൈനികർക്കൊപ്പമാണ് സുജിത്ത് ഇവിടെ കുളിക്കാനെത്തിയത്. ......
അപകടത്തെക്കുറിച്ച് ജില്ലാ കളക്ടറുമായി സംസാരിച്ച് പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചതായും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവർക്ക് എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കാൻ നിർദേശം നല്‍കിയതായും ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു.
പാർക്കിന് പഞ്ചായത്ത് നല്‍കിയിട്ടുള്ള അനുമതി പുനഃപരിശോധിക്കാനും ലൈസൻസ് റദ്ദാക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് ജില്ലാ ഭരണകൂടം വഴി നിർദേശം നല്‍കിയിട്ടുണ്ട്. ......
തിരുവനന്തപുരം: ലോകപ്രശസ്തമായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ അതീവ സുരക്ഷിതമായി സൂക്ഷിക്കേണ്ട, വജ്രം പതിച്ച അമൂല്യ ആഭരണമായ 'വൈരനാമ'വും പ്രധാന സ്വർണവിളക്കും കവർന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള സ്വർണവും വജ്രവും മറ്റ് ആഭരണങ്ങളുമാണ് ഇതോടൊപ്പം മോഷണം പോയതെന്നാണ് സംസ്ഥാന പൊലീസ് മേധാവി (ഡി.ജി.പി) സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ......